ഉല്‍പ്പലാക്ഷനും കുടുംബവും
കുടുംബം :::: ഉല്‍പ്പലാക്ഷന്‍ ചേട്ടനും ഭാര്യ പൊന്നു എന്ന് പേരുള്ള പൊന്നമ്മ , മകന്‍ ഹിടുംബ്-യൂ-ആക്ഷന്‍, ഭാര്യാ മാതാവ് ശ്രീമതിയമ്മ... ഇതാണ് ഉല്‍പ്പലാക്ഷന്‍ ചേട്ടന്റെ പരമാണു കുടുംബം... ഈ കുടുംബത്തില്‍ ദിനം ദിനം ഉണ്ടാകുന്ന തമാശകള്‍ ഞാന്‍ ഈ കുറിപ്പുകളിലൂടെ നിങ്ങളെ അറിയിക്കാം .... സൊന്തം പനങ്ങാടന്‍
ആദ്യ കഥ: ഉല്‍പ്പലാക്ഷന്‍ ചേട്ടന്റെ കുടുംബം മൊബൈല്‍ ഫോണിനു അഡിക്ടാണ്. അത് എല്ലാവര്ക്കും അറിയാം.
ഇന്ന് രാവിലെ ഈ കഥയെഴുത്തുകാരന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ട ഒരു രംഗം . >>>>>>>>>>>>>>>>>>> പൊന്നുച്ചേച്ചി അടുക്കളഫാക്ടറിയില്‍ എന്തോ തകര്‍ത്തു നിര്‍മ്മിക്കുകയായിരുന്നു . ആ സമയമാണ് പരിപാവനമായ മൊബൈല്‍ ഫോണ്‍ " നാനടിച്ചാല്‍ താങ്കമാട്ടെ ,നാല് മാതം തൂങ്കമാട്ടെ" എന്ന് പാടാന്‍ തുടങ്ങിയത്.. ചേച്ചി അടുക്കള അതേപോലെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണിന്റെ അടുത്തെക്കോടി.. " വരുവാ മോനെ.. കരയല്ലേ കരയല്ലേ" ചേച്ചിയുടെ കൈകള്‍ അതിനെ വാരിപ്പുണര്‍ന്നു. പിന്നെ കവിളില്‍ അടുപ്പിച്ചു മെല്ലെ പറഞ്ഞു..." അല്ലോ, അല്ലോ , ആരാ..അയ്യോ രാജേഷണ്ണാ , രാജേഷണ്ണാ എന്താ ..
." ആ സമയം നോക്കി ചേച്ചിയുടെ പോമാറെനിയന്‍ കുഞ്ഞുകുട്ടന്‍ അവരോടൊപ്പം മുറ്റത്തേക്ക് ചാടി ഇറങ്ങി.. അപ്പോഴാണ് നാട്ടിലെ കുറെ ചാവാലിപ്പട്ടികള്‍ ആ ഗേറ്റില്‍ മുഖം വച്ചുകൊണ്ടു അകത്തേക്ക്, പോമാറെനിയന്‍ കുഞ്ഞുകുട്ടന്റെ നേര്‍ക്ക് നോക്കി കുരക്കാന്‍ തുടങ്ങിയത്.. പോമാറെനിയന്‍ കുഞ്ഞുകുട്ടനും കുരയ്ക്കാന്‍ മിടുക്കനാണ്. ആകെ ഒരു കുരയുദ്ധം. (കരയുദ്ധം പോലെ). ചേച്ചിക്ക് തോന്നിയത് ആ നാടന്‍ പട്ടികള്‍ തന്റെ കുഞ്ഞുകുട്ടനെ കടിച്ചു കീറുമെന്നാണ്. ഗേറ്റ് പൂട്ടിയതൊക്കെ ചേച്ചി മറന്നു പോയി. ചെഞ്ചുണ്ടിലും ചെവിയിലും ചേര്‍ന്നിരുന്ന മൊബൈല്‍ ഫോണിനെ വിസ്മരിച്ച് ചേച്ചി അലറി വിളിച്ചു.."ഭാ പട്ടീ , പോ പട്ടീ ...." തീര്‍ച്ചയായും ഫോണിന്റെ മറുതലക്കലെ വിദ്വാന്‍ വല്ലതും പറഞ്ഞു കാണും.. അല്ലെങ്കില്‍ " അയ്യോ രാജേഷണ്ണാ രാജേഷണ്ണാ അണ്ണനെ ഞാന്‍ അങ്ങനെ പട്ടീ പട്ടീന്നു വിളിക്കുമോ... എന്‍റെ അമ്മ സത്യം, ഉല്‍പ്പണ്ണന്റെ അമ്മ സത്യം രാജേഷണ്ണനെ അല്ല ഞാന്‍ പട്ടീന്ന് വിളിച്ചത്" എന്ന് തങ്കടം പറയുമോ...

No comments:
Post a Comment